HIGHLIGHTS : 'Sahamitra' mobile app: Workshop organized

കോഴിക്കോട്:ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ജില്ലാ ഭരണകൂടം ‘സഹമിത്ര’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ലയിലെ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍.സി, ഇംഹാന്‍സ്, ആര്‍.ഇ.ഐ.സി, ഡി.ഇ.ഐ.സി, സി.ഡി.എം.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ക്ലിനിക്കല്‍/റിഹാബ് സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ഹിയറിങ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പി മെഡിക്കല്‍ ടീം തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് കോഴിക്കോട് സിആര്‍സിയില്‍ ശില്‍പശാല സംഘടിപ്പിച്ചത്
ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. സിആര്‍സി ഡയറക്ടര്‍ റോഷന്‍ ബിജലി, എന്‍എച്ച്എം ഡി പിഎം സി കെ ഷാജി, ഇംഹാന്‍സ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനീഷ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് അംഗീകാരത്തോടെ സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ) പദ്ധതിക്ക് കീഴില്‍ 40 ലക്ഷം രൂപ ചെലവിലാണ് അപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. പദ്ധതിയില്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


