ഉള്‍ക്കണ്ണില്‍ വെളിച്ചത്തില്‍ സബീന

തേഞ്ഞിപ്പലം:വേദിയിലെ മിന്നുന്ന വെളിച്ചത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന സബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേടിയ ബിരുദത്തിന്. ലക്ഷദ്വീപ് അമ്മിനി സ്വദേശിയായ സബീന ഖാലിദ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴിയാണ് ബി.എ. ഇക്കണോമിക്‌സ് ബിരുദം നേടിയത്.

ഗ്രാജ്വേഷന്‍ സെറിമണിയിലൂടെ അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാന്‍ സഹോദരി സാഹിറ ഖാലിദിനൊപ്പം സര്‍വകലാശാലയിലെത്തി. റിട്ട. ബാങ്ക് ജീവനക്കാരന്‍ ഖാലിദിന്റെയും സാറോമ്മയുടെയും മകളാണ് സബീന. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള  സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top