കാലിക്കറ്റ് ഗ്രാജ്വേഷന്‍ സെറിമണി 796 പേര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
കാലിക്കറ്റ് സര്‍വകലാശാലയുടെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ ബുധനാഴ്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത് 796 പേര്‍. കോഴിക്കോട് ജില്ലയില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള ചടങ്ങ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് നടന്നത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. പി.പി. പ്രദ്യുമ്നന്‍, പി. മധു, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ എ.ആര്‍. റാണി, എ. ഷാജു ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്റ്റ് ആറിന് വയനാട് ജില്ലയുടെ ചടങ്ങ് എന്‍.എം.എസ്.എം. ഗവ. കോളേജ് കല്പറ്റയില്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാല കോഴിക്കോട് ജില്ലയ്ക്കായി സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ്കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. മുഹമ്മദ് സലിം, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, പി. മധു എന്നിവര്‍ സമീപം
കാലിക്കറ്റ് സര്‍വകലാശാല കോഴിക്കോട് ജില്ലയ്ക്കായി സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ്കുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം
ബി.പി.എഡ്., ബി.പി.ഇ.എസ്.:
പ്രൊവിഷണല്‍ ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു
2025 – 26 അധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശന പരീക്ഷയുടെ (സി.യു. സി.ഇ.ടി. – 2025) പുതുക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് കാറ്റഗറി, ജനന തീയതി എന്നിവയില്‍ തിരുത്തലുകളുണ്ടെങ്കില്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി cucet@uoc.ac.in എന്ന ഇ – മെയില്‍ വിലാസത്തില്‍ അപേക്ഷയുടെ പകര്‍പ്പ്, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ സഹിതം അറിയിക്കേണ്ടതാണ്. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകള്‍ യാതൊരുകാരണവശാലും സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2660600, 2407017, 2407016.
കൊമേഴ്സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍
അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ താത്കാലിക അധ്യാപക നിയമനത്തിന് ഡാറ്റാ അനലറ്റിക്‌സില്‍ പ്രാവീണ്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള എം.ബി.എ., നെറ്റ്. മേല്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് / എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് / എം.എസ് സി. ഇക്കണോമെട്രിക്‌സ് / എം.കോം എന്നീ പി.ജിയും നെറ്റ് യോഗ്യതയും ഡാറ്റാ അനലറ്റിക്‌സില്‍ പ്രാവീണ്യമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് പഠനവകുപ്പ് കാര്യാലയതില്‍ ഹാജരാകണം.
സര്‍വകലാശാലാ ക്യാമ്പസില്‍ ഈവനിംഗ് എം.സി.എ.
സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയ ന്‍സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലെ ( സി.സി.എസ്.ഐ.ടി. ) ഈവനിംഗ് എം.സി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്നിന് നടക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് സ ര്‍വകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.
ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി
സ്‌പോട്ട് അഡ്മിഷന്‍
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ( ഐ.ടി.എസ്.ആര്‍. ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന എം.എ. സോഷ്യോളജി പ്രോഗ്രാം പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 31-ന് നടക്കും. 12 സീറ്റുകളാണ് ഒഴിവുള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടി ഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി., പി.ജി. ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, തുല്യതാ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍), കമ്മ്യൂണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആര്‍. ഓഫിസില്‍ രാവിലെ 11.30-ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9645598986, 6282064516.
പ്രോജക്ട് ( മൈനര്‍ ) വാല്യൂവേഷന്‍
ആറാം സെമസ്റ്റര്‍ (CBCSS – 2022 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. (പൊളിറ്റിക്‌സ്) ഏപ്രില്‍ 2025 പ്രോജക്ട് (മൈനര്‍) വാല്യൂവേഷന്‍ ആഗസ്റ്റ് അഞ്ച് (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തവനൂര്‍), ഏഴ് (പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ് കോഴിക്കോട്) തീയതികളില്‍ നടക്കും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) എം.എച്ച്.എം. ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്സ് മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2025 സപ്ലിമെന്ററി, മൂന്നും ഒന്‍പതും സെമസ്റ്റര്‍ നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.




