ശബരിമല യുവതി പ്രവേശനം: ‘മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’; സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മതപരമായ കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനത്തിനായി സ്റ്റാൻഡിം​ഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.

സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ നിലപാടറിയിച്ചു.

വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുന്‍പാകെയുള്ളത്. ഏപ്രില്‍ ഏഴിനാണ് വാദം തുടങ്ങുന്നത്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് അസോസിയേഷന്റെ വാദം.

Share news
error: Content is protected !!
Scroll to Top