ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം

പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്ത് വീണ്ടും യുവതി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്വദേശി 47 കാരിയായ ശശികലയാണ് ഭക്തര്‍ക്കൊപ്പം ദര്‍ശനം നടത്തി മടങ്ങിയതെന്നാണ് സ്ഥിരീകരിണം. മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടുണ്ട്.

ഇവര്‍ ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദര്‍ശനം നടത്തിയില്ലെന്ന് ശശികള പറഞ്ഞത് സുരക്ഷയുടെ ഭാഗമായാണെന്ന് പോലീസ്.

മഫ്തിയിലുള്ള നിരവധി പോലീസുകാരുടെ അകമ്പടിയോടെയാണ് ദര്‍ശനം നടത്തിയത്. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ ശശികല ഓണ്‍ലൈന്‍ ആയി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. 47 വയസ്സാണ് പ്രായമെന്നു തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും നല്‍കി. ഇന്നലെ ആറുമണിയോടെയായിരുന്നു പമ്പയിലെത്തിയത്. ദര്‍ശനം നടത്തണം എന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നതോടെ പോലീസ് അനുവാദം നല്‍കുകയായിരുന്നു. ഭര്‍ത്താവും മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വിദേശവനിതയായതുകൊണ്ട് ഇവര്‍ സംസ്ഥാനത്തുനിന്ന് മടങ്ങുന്നതുവരെ വിവരം പുറത്തുവിടേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.

Related Articles