അയോധ്യകേസ് ജനുവരി 10 ലേക്ക് മാറ്റി

ദില്ലി: അയോധ്യ തര്‍ക്ക ഭൂമിയുടെ കേസ് സുപ്രീം കോടതി ജനുവരി 10 ലേക്ക് മാറ്റി. വീണ്ടും കേസില്‍ വാദം എന്ന് മുതല്‍ ആരംഭിക്കും എന്നത് പുതിയ ബഞ്ച് അന്ന് അറിയിച്ചേക്കും.

എന്നാല്‍ അയോധ്യ ഹര്‍ജികള്‍ അടിയന്തിരമായി ദൈനംദിന വാദം കേട്ട് തീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന് ഇടെയാണ് കേസ് കോടതിയുടെ പരിഗണിനയ്ക്ക് എത്തുന്നത്.

Related Articles