Section

malabari-logo-mobile

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

HIGHLIGHTS : ന്യൂഡല്‍ഹി:ശബരിമലയില്‍ കോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.

ന്യൂഡല്‍ഹി:ശബരിമലയില്‍ കോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.

പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയത് മുന്‍ എസ് എഫ്‌ഐ നേതാവ് ഡോ.ഗീനാ കുമാരിയും തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് എതിരെ രംഗത്തെത്തിയത് അഭിഭാഷക എ വി വര്‍ഷയുമാണ്

sameeksha-malabarinews

ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് ഇവര്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കൊല്ലം തുളസി, മുരളിധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെ നടപി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, പി രാമവര്‍മ രാജ എന്നിവര്‍ക്ക് എതരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു. കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കാത്തതിനെതിരെയാണ് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി. അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ ഹര്‍ജിയില്‍ തുടര്‍ നടപടി സാധ്യമാകു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!