നവതി ആഘോഷിക്കുന്ന ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് മലപ്പുറത്തിന്റെ ആദരവ്

പരപ്പനങ്ങാടി : നവതി ആഘോഷിക്കുന്ന ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് മലപ്പുറത്തിന്റെ ആദരവ്. ഒക്ടോബര്‍ 26ന് വെള്ളിയാഴ്ച പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വിവിധ പരിപാടികളോടെയാണ് ചടങ്ങ് ഒരുക്കുന്നതെന്ന് ഭാരവാഹിക്ള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങ് നിയമസഭാസ്പീക്കര്‍ കെ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ്, സി കെ പത്മനാഭന്‍, ഇ.ടി മുഹമ്മദ് ബഷാര്‍, പി കെ അബ്ദുറബ്ബ് എംഎല്‍എ, നിയാസ് പുളിക്കലക്ത്(സിഡ്‌കോ ചെയര്‍മാന്‍), മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, പരപ്പനങ്ങാടി നഗരസഭാചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം. പ്രേമന്‍, ജഗന്നിവാസന്‍, ഭക്തവത്സലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top