Section

malabari-logo-mobile

ദിശ ദശവാർഷിക പതിപ്പ് പ്രകാശനവും എൻ.കെ സലീം മാസ്റ്റർക്ക് സ്നേഹാദരവും

HIGHLIGHTS : ചേന്ദമംഗല്ലൂർ: വിദ്യാലയ മാധ്യമപ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയായ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ദിശ  മുഖപത്രം ഒരു പതിറ്റാണ്ട് നിറവിൽ. 

ചേന്ദമംഗല്ലൂർ: വിദ്യാലയ മാധ്യമപ്രവർത്തനത്തിന്റെ വേറിട്ട കാഴ്ചയായ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ദിശ  മുഖപത്രം ഒരു പതിറ്റാണ്ട് നിറവിൽ.
കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങാതെ ഇറങ്ങുന്ന ദിശ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട വായനാ അനുഭവമാണ് നൽകുന്നത്. കെട്ടിലും മട്ടിലും ഒരു പത്രത്തിന്റെ എല്ലാ സവിശേഷതയും ഉൾക്കൊണ്ടുകൊണ്ടാണ് ദിശ ഇറങ്ങുന്നത്.സ്ക്കൂളിന്റെ കഴിഞ്ഞ വർഷങ്ങളുടെ ചരിത്ര രേഖയാകാൻ ദിശക്ക് കഴിയുന്നു എന്നതാണ് പ്രത്യേകത.

1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെയും സ്കൂളിന്റെയും വിശേഷങ്ങളുമായെത്തുന്ന ദിശയെ രണ്ടു കൈയ്യും നീട്ടിയാണ് കുട്ടികളും രക്ഷിതാക്കളും സ്വീകരിക്കുന്നത്. കലാ കായിക രംഗങ്ങളിൽ  മികവ് പുലർത്തുന്ന പ്രതിഭകളെ ദിശ പരിചയപ്പെടുത്തുന്നു. കുട്ടികളുടെ മികച്ച രചനകളും ഇതിൽ ഇടം പിടിക്കുന്നു. ദിശ വിദ്യാർത്ഥികളിൽ മാധ്യമ പഠനത്തിന്റെയും പ്രവർത്തനത്തിന്റെയും ബാലപഠനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.  ഓരോ വർഷങ്ങളിലും കേരളത്തിലെ മികച്ച മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന മാധ്യമ ശിൽപശാലയും, ദിശ രാജ്യാന്തര ചലചിത്ര മേളയും തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ദിശ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദിശ ഇറങ്ങുന്നത്.കുട്ടികളടങ്ങുന്ന ഒരു പത്രാധിപ സമിതിയും അധ്യാപകരടങ്ങുന്ന ഒരു ഉപദേശക സമിതിയുമാണ് ദിശയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സ്കൂളിൽ ഇറങ്ങുന്ന മികച്ച ക്ലാസ് മാഗസിനുകൾക്ക് ദിശ പുരസ്കാരങ്ങൾ നൽകിവരുന്നു. അനശ്വര നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന ദിശയെ അടയാളപ്പെടുത്തുന്ന ദിശയെ വിദ്യാർത്ഥികൾ എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കുന്നു.
ദർവേശ് നൂരിയാണ് ഇപ്പോൾ  ദിശയുടെ എഡിറ്റർ.ലുലു അഷ്മിന, ഹനാൻ ഹസൻ എന്നിവർ സബ് എഡിറ്റർമാരായി പ്രവർത്തിക്കുന്നു.സ്കൂളിൽ നടന്ന പരിപാടിയിൽ ഒരു പതിറ്റാണ്ട് കാലത്തോളമായി ദിശക്ക് നേതൃത്വം നൽകുന്ന എൻ.കെ സലീം മാസ്റ്ററെ മാധ്യമം -മീഡിയ വൺ എഡിറ്ററും ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജറുമായ ഒ.അബ്ദുറഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. ദിശയുടെ ദശവാർഷിക പതിപ്പും അദ്ദേഹം  പ്രകാശനം ചെയ്തു.

sameeksha-malabarinews

പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു.ഡോ. കൂട്ടിൽ മുഹമ്മദലി മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി, നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ, ബന്ന ചേന്ദമംഗല്ലൂർ, പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ എ.പി അബ്ദുൽ ജബ്ബാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.മൊയ്തു നന്ദിയും പറഞ്ഞു.ചടങ്ങിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!