മൊടക്കല്ലൂർ മലബാർ മെഡിക്കൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: അത്തോളി മൊടക്കല്ലൂർ മലബാർ മെഡിക്കൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്.  ബുധനാഴ്ച സൂചന പണിമുടക്ക് നടത്തി .ഹൈക്കോടതി നിർദേശിച്ച മിനിമം വേജസ് സ്റ്റേ ചെയ്തതിനാൽ താൽക്കാലികമായി ഇടക്കാലാശ്വാസമെങ്കിലും നൽകണമെന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്മെൻറ് തയ്യാറാകാത്തതിനാലാണ് പ്രക്ഷോഭം. ഉദ്ഘാടനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ നിർവ്വഹിച്ചു.

സി ഐ ടി യു എം എം സി യൂണിറ്റ് സെക്രട്ടറി പ്രവീൺ സി കെ അധ്യക്ഷനായിരുന്നുകേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയി സ് സംഘ് (ബിഎം എസ് )  രാജൻ നരിക്കോത്ത് ,’ പ്രൈവറ്റ് ഹോപ്പിറ്റൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ. വേലായുധൻ, ഐ എൻ ടി.യു സി പ്രതിനിധി നിജേഷ് അരവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

സമരസമിതി കൺവീനർ പുഷ്പൻ സ്വാഗതവും സ്റ്റാഫ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. ലിജു നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top