തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്‌

മുക്കം: തെരുവുനായയുടെ ആക്രമത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്.ആനയാംക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഗസലിനാണ് നായയുടെ കടിയേറ്റത്.രാവിലെ 9 മണിയോടെ സ്കുളിലേക്ക്  പോകും വഴി ആനയംക്കുന്ന് വെച്ചാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈക്കും കാലിനും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നായയുടെ കടിയേറ്റിട്ടുണ്ട്. മലയോര മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. കഴിഞ്ഞ മാസം പന്നിക്കോട് സ്കൂളിൽ ഭീതി വിതച്ച് രാവിലെ മുതൽ എത്തിയ തെരുവ് നായയെ മണിക്കൂറുകൾക്ക് ശേഷം മുക്കം ഫയർഫോഴ്സ് എത്തിയാണ് നായയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top