ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലിയില്‍ കണ്ടെത്തിയ സംഭവം;പിതൃസഹോദരഭാര്യ അറസ്റ്റില്‍

താമരശ്ശേരി: ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ സഹോദന്റെ ഭാര്യ അറസ്റ്റിലായി.

താമരശ്ശേരി കാരാടി സ്വദേശി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദിന്റെ ജ്യേഷ്ഠന്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ജസീലയെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയിതിരിക്കുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ജസീല എടുത്തുകൊണ്ടുപോയി കണറ്റിലിടുകയായിരുന്നെന്ന് പോലീസിനോട് സമ്മതിച്ചതായി താമരശ്ശേരി ഡിവൈഎസ്പി പി ബിജുരാജ് വ്യക്തമാക്കി.

ഷമീനയോട് ജസീലയ്ക്കുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഷമീന കുഞ്ഞിനെ ഉറക്കികിടത്തി കുളിക്കാന്‍ കയറിയ സമയത്താണ് ജസീല കുഞ്ഞിനെയടുത്ത് കിണറ്റിലിടുകയായിരുന്നു.

സിഐ അഗസ്റ്റിന്‍, എസ്.ഐ സായൂജ്കുമാര്‍, എഎസ്‌ഐ മാരായ വി കെ സുരേഷ് അനില്‍കുമാര്‍, രാജീവ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബില്‍ ജോസഫ്, ഷീബ എന്നിവരാണ് പ്രതിയെ ചോദ്യം ചെയ്തത്.

Share news
error: Content is protected !!
Scroll to Top