ശബരിമലയില്‍ ആസൂത്രിത അക്രമം; നിരവധി പേര്‍ പിടിയില്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും മാധ്യമപ്രവര്‍ത്തകരെയും പോലീസിനെയും അക്രമിക്കുകയും ചെയ്ത കേസില്‍ 150 ലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 210 പേരുടെ ലുക്ഔട്ട് നോട്ടീസാണ് പത്തനംതിട്ട പോലീസ് ഇന്നലെ പുറത്ത് വിട്ടത്.

ശബരിമലയില്‍ സ്ത്രീകളെ ആക്രമിച്ച രണ്ട് പേരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. കോട്ടയത്ത് 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വ്യാജപ്രചരണം നടത്തിയ അഞ്ചുപേര്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.

പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 146 കേസുകളിലുള്ളവരുടെ ചിത്രങ്ങളാണ് ഇതിലുള്ളത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

Related Articles