Section

malabari-logo-mobile

മുറ്റത്ത് ഒരു മീന്‍തോട്ടം:  അപേക്ഷിക്കാം

HIGHLIGHTS : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മുറ്റത്ത് ഒരു മീന്‍തോട്ടം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ കുളങ്ങളില്‍ / അടുക്കളക്കുളം മത്സ്യകൃഷി ചെയ്യാ...

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മുറ്റത്ത് ഒരു മീന്‍തോട്ടം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ കുളങ്ങളില്‍ / അടുക്കളക്കുളം മത്സ്യകൃഷി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ചെറിയ കുളങ്ങള്‍ ഉള്ളവരും സ്വന്തമായി കുളമൊരുക്കി കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.  മത്സ്യവിത്ത്, സാങ്കേതിക സഹായം എന്നിവ അഡാക്ക് (ജലകൃഷി വികസന ഏജന്‍സി) സൗജന്യമായി നല്‍കും.
പേര്, മേല്‍വിലാസം, കുളത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വ്വേ നമ്പര്‍, ജലലഭ്യത എന്നിവയുള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ അഞ്ചിന് മുമ്പ് അതാത് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!