മലപ്പുറത്ത് ലഹരി നല്‍കി ലൈംഗീകപീഢനം : പരാതിയുമായി കൂടുതല്‍ വിദ്യാലയങ്ങള്‍

മലപ്പുറം : മഞ്ചേരിയിലും കൊണ്ടോട്ടിയിലും ലഹരിവസ്തുക്കളും പണവും നല്‍കി ലൈംഗികപീഡനത്തിന് വിധേയമാക്കുന്ന സംഘത്തിന്റെ കയ്യില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

കൂടുതല്‍ സ്‌കൂളുകളില്‍ നിന്നും സമാനമായ രീതിയിലുള്ള പരാതികള്‍ ലഭിച്ചുതുടങ്ങി. ഇന്നലെ മൂന്ന് കുട്ടികള്‍ കൂടി തങ്ങളെ പീഡനത്തിനിരയാക്കിയെന്ന് പോലീസില്‍ മൊഴിനല്‍കി. ഇതോടെ 8കുട്ടികളുടെ മൊഴിയുടെ അടിസ്ഥനത്തില്‍ 14 പോക്‌സോ കേസുകള്‍ കുണ്ടോട്ടി, മഞ്ചേരി പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരിലും, പീഡനത്തിനിരയായവരിലും സ്ഥിരമായി കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമുണ്ട്.

ഈ മേഖലയിലെ 5 വിദ്യാലയങ്ങളില്‍ നിന്നുള്ള പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. ഈകേസുകളില്‍ ഇതുവരെ 7 പേര്‍ പോലീസിന്റെ പിടിയിലായിക്കഴിഞ്ഞു. ഇതില്‍ മുക്കം സ്വദേശിയായ ഒരു അധ്യാപകനുമുണ്ട്. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ സംഘമാണ് കേസന്വേഷിക്കുന്നത്. പീഡനത്തിനിരായയ ഒരു ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന പീഡനകഥകള്‍ പുറത്തുവന്നത്. പ്രവാസികളടക്കമുള്ളവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന പരാതി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അടിയന്തരബോധവല്‍ക്കരണ കാംപെയിന്‍ സംഘടിപ്പിക്കുമെന്ന് ചൈല്‍ഡ്‌ലൈനും പറഞ്ഞു.

Related Articles