ആര്‍.വൈ.എഫ്. സൈക്കിള്‍ റൈഡിന് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി

പരപ്പനങ്ങാടി : ആര്‍.എസ്.പി.യുടെ യുവജന വിഭാഗം ആര്‍.വൈ.എഫിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന സൈക്കിള്‍ റൈഡിന് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി.

സ്വീകരണ പൊതുയോഗം ആര്‍.എസ്.പി സംസ്ഥാന കമ്മറ്റി അംഗം കുരീപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.വൈ.എഫ്. പ്രസിഡന്റ് അഡ്വ:രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍മാരായ ഉല്ലാസ് കോവൂര്‍, അഡ്വ:വിഷ്ണുമോഹന്‍, പുലത്തറ നൗഷാദ്, ഷമീന ശംഷുദ്ധീന്‍, കുളക്കട പ്രസന്നന്‍, അഡ്വ:ഷിബു, സിയാദ് വേങ്ങര, സിദ്ധീഖ് പനക്കല്‍, കാടാമ്പുഴ മോഹനന്‍, റംഷീദ് വെന്നിയൂര്‍, സുരേന്ദ്രന്‍ പട്ടാളത്തില്‍ എന്നിവര്‍ സംസാരിച്ചു.കാസര്‍കോഡ് നിന്നും ആരംഭിച്ച കേരള സൈക്കിള്‍ റൈഡ് 29 ന് തിരുവനന്തപുരത്ത് സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top