
വാളയാർ : സ്വകാര്യ ബസിൽ കടത്തിയ 23.475 0 നോർഫിൻ ഗുളികകളു മായി റഷ്യൻ സ്വദേശി പിടിയിൽ. തമിഴ്‌നാട് വില്ലുപുരം ആരോവില്ലയിൽ താമസിക്കുന്ന റഷ്യൻ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ(31) ആണ് വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്.
തമിഴ്നാട്ടിൽനിന്ന് എറണാകുളത്തേക്കാണ് ഇയാൾ മാരക ലഹരിമരുന്ന് കടത്തിയത്.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ അജയകുമാർ, ഒറ്റപ്പാലം റേഞ്ച് ഇൻസ്പെക്ടർ എ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ എസ് സദാശിവൻ, ശരവണൻ, ഹരിക്കുട്ടൻ, അജീഷ്, എം കെ പ്രേംകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



