വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ

പൂക്കോട്ടുംപാടം : അമരമ്പലം മാമ്പൊയിലിലെ വീട്ടിൽനിന്ന് രണ്ടര പവനും കാൽ ലക്ഷത്തോളം രൂപയും മോഷ്‌ടിച്ചയാൾ പിടിയിൽ. കോഴിക്കോ ട് ചെറുവണ്ണൂർ കൊളത്തുത്തറ മനക്കോട്ട് ജിത്തുവാണ് പിടിയിലായത്. മാമ്പൊയിൽ പന്നി ക്കോട്ടിൽ സുരേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്. സംഭവത്തിനുശേഷം പ്രതി കോഴിക്കോട്ടേക്ക് കടന്നുകളയുകയായിരുന്നു. നിലമ്പൂർ ഡിവൈഎസ്പിക്ക് കീഴിലു ള്ള പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 24 മോഷണക്കേസുകളിൽ പ്രതിയാണ് ജിത്തു.
കൂട്ടുപ്രതികൾ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ മോഷണം നടത്തിയ വീട്ടിൽ ഉൾപ്പെടെയെത്തിച്ച് തെളിവെടുത്തു.

നിലമ്പൂർ ഡിവൈഎസ് പി സാജു കെ എബ്രഹാം, പൂക്കോട്ടുംപാടം ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, എസ്ഐ ജയിംസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബിർ അലി, സജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ്, സി കെ കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top