കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി റുഖിയ അന്തരിച്ചു

ബത്തേരി: ചുണ്ടേല്‍ റുഖിയ (66) അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ ഇറച്ചിവെട്ടുകാരിയായാണ് റൂഖിയയെ കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.

റൂഖിയ പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നുത്. 2022 ലെ വനിതാ ദിവത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.

ചുണ്ടേല്‍ അങ്ങാടിയില്‍ 1989 ലാണ് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. തുടക്കകാലത്ത് ഈ ജോലി ഒരു സ്ത്രീ ചെയ്യുന്നതില്‍ ഏറെ വെല്ലുവിളികളും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.എന്നാല്‍ ഇതിനെതിരെ ദൃഢനിശ്ചയത്തോടെ ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു.

അവിവാഹിതയാണ് റൂഖിയ. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതും റൂഖിയ തന്നെയാണ്. പ്രായാധിക്യത്തെ തുടര്‍ന്നാണ് ഇവര്‍ 2014 ല്‍ അറവ് നിര്‍ത്തിയത്. പിന്നീട് പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് കട്ടവടങ്ങളിലും സജീവമായി തുടര്‍ന്നു. സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായും സഹോദരിയുടെ മകന്‍ മനു അനസും മകനായി റുഖിയയോടൊപ്പമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഇവര്‍. കൂടാതെ ഫുട്ബോളിനെ അത്ര മേല്‍ സ്‌നേഹിച്ചിരുന്ന റുഖിയ ചുണ്ടേലും പരിസരത്തും ഫുട്ബോള്‍ കളിയുണ്ടെങ്കില്‍ കാണാനെത്തുകയും കളിക്കാരെയും ക്ലബ്ബുകളെയും ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top