ആര്‍ടിപിസി പരിശോധന: മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: ആര്‍ടിപിആര്‍ കോവിഡ് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. സര്‍ക്കാര്‍ ലാബുകളുടെ ശേഷിക്കപ്പുറം ആളുകള്‍ പരിശോധനയ്‌ക്കെത്തിയാല്‍ അവരെ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നവര്‍ക്ക് നിരക്കായ 448 രൂപ സര്‍ക്കാര്‍ തിരികെ നല്‍കും. 24 മണിക്കൂറിനകം ഫലം ലഭ്യമാകണം.

എയര്‍പോര്‍ട്ട്, കണ്ടെയ്‌മെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍, ജോലി സ്ഥലങ്ങള്‍, പ്രൈമറി കോണ്ടാക്ട് ഉള്ള പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ മൊബൈല്‍ ലാബ് സേവനം ലഭ്യമാക്കും. 448 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.

Share news
error: Content is protected !!
Scroll to Top