പരപ്പനങ്ങാടി: മണ്ഡലത്തിലെ വീടുകളില്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുരപ്പുറ സോളാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. വൈദ്യുതി ബോര്‍ഡിന്റെ സൗര പ്രോജക്ട് ഫേസ് രണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.
പദ്ധതി ആവശ്യമുളളവര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം.
പരപ്പനങ്ങാടി സെക്ഷനിലുള്ളവര്‍ക്ക് 29 – 06 – 2022-ന് പരപ്പനങ്ങാടി സെക്ഷന്‍ ഓഫീസിലും വളളിക്കുന്ന് സെക്ഷനിലുള്ളവര്‍ക്ക് 30-06 – 2022-ന് വള്ളിക്കുന്ന് സെക്ഷന്‍ ഓഫീസിലും ചേളാരി സെക്ഷനിലുള്ളവര്‍ക്ക് 01-07-2022 ന് ചേളാരി സെക്ഷന്‍ ഓഫീസിലും രാവിലെ 10 മണി മുതല്‍ രജിസ്റ്റര്‍ ചെയ്യാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




