Section

malabari-logo-mobile

റോബോട്ടിക് ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലും തുടങ്ങും;ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Robotic surgery will also start in Malabar Cancer Center; Health Minister Veena George

കോഴിക്കോട്: തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ച റോബോട്ടിക് കാന്‍സര്‍ ശസ്ത്രക്രിയ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലും തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാന്‍സര്‍ രോഗികളില്‍ യന്ത്രമനുഷ്യരാല്‍ ചെയ്യുന്ന ശസ്ത്രക്രിയ ഏറെ ഗുണകരമാണെന്നും വളരെ കൃത്യതയോടെ ചെയ്യുന്നതിനാല്‍ വലിയ വിജയമാണെന്നും മന്ത്രി പറഞ്ഞു.
അവയവമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംസ്ഥാന അവയവം മാറ്റിവെക്കല്‍ ആശുപത്രി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍) ആരംഭിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കയാണെന്നും അതിനായി നോഡല്‍ ഓഫീസറെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

sameeksha-malabarinews

ഇ കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ എടക്കുടി, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്‍മാരായ റീജ മഞ്ചക്കല്‍, എ ഉമ, സരിത മുരളി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സി പി ജലജ, ഒ പി മനോജന്‍, എം കെ അബ്ദുലത്തീഫ്, അഹമ്മദ് കുമ്പളംകണ്ടി, എന്‍.എച്ച്.എം പോഗ്രാം ഓഫീസര്‍ ഡോ. സി കെ ഷാജി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജില്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീര്‍ നന്ദിയും പറഞ്ഞു.

ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ ഇ കെ വിജയന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!