കവർച്ചാസംഘത്തെ പിടികൂടി

കോഴിക്കോട് : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളുടെ സ്വർണവും പണവും കവർന്ന കേസിലെ പ്രതികളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. നടക്കാവ് പണിക്കർ റോഡ് സ്വദേശി ഇമ്പിച്ചാലി വീട്ടിൽ ഉനൈസ് (25), പൊക്കുന്ന് സ്വദേശികളായ മനാഫ് ഹൗസിൽ മുഹമ്മദ് സനുദ് (20), മനന്ത്രാവിൽ പാടം വീട്ടിൽ ഇബ്ഹാൻ (21), ഇരിങ്ങല്ലൂർ കുഴിയിൽ വീട്ടിൽ ഷഹീബ് (39) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ഞായർ പകൽ മു ന്നോടെ വിദ്യയും കുടുംബവും താമസിക്കുന്ന പൊറ്റമ്മലിലുള്ള സിബി ഹൗസിലാണ് പ്രതികൾ അതിക്രമിച്ചു കയറിയത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണമാലയും സ്വർണ മോതിരവും, അലമാരയിലും ബാഗിലുമായി സൂക്ഷിച്ചിരുന്നതും, ആ സമയം വീട്ടിൽ ഉണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന പണമടക്കം അര ലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവിനെ ഭീഷ ണിപ്പെടുത്തി ഫോണിലെ ഗൂഗിൾ പേ ആപ്പിൻ്റെ പാസ്‌വേഡ് വാങ്ങി 50,000 രൂപ മറ്റൊരു നമ്പറിലേക്ക് അയച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർസെല്ലുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺ, അമൽ ജോയ്, അനിൽ കുമാർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഫിറോസ്, സിപിഒ ജിതിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top