ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

ബീജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്.

ഭൂചലന സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. കുന്മിങ് റെയിൽവേ ഗ്രൂപ്പ് കമ്പനിയാണ് അപകട വിവരം പങ്കുവെച്ചത്. അപകട കാരണം അന്വേഷിച്ചുവരികയാണ്.

കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ട്രെയിൻ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നാണ് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് റെയിൽവേ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top