
കോഴിക്കോട് : വ്യാപാരിയെയും സുഹൃത്തി നെയും മര്‍ദിച്ച് പണവും വില പിടിപ്പുള്ള സാധനങ്ങളും കവ ര്‍ച്ച നടത്തിയ കേസില്‍ പ്രതി കള്‍ക്ക് ഏഴുവര്‍ഷം കഠിനത ടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മെഡിക്കല്‍ കോളേജ് എല്‍ഡി ക്വാര്‍ട്ടേഴ്സില്‍ ബി ലാല്‍ ബക്കര്‍ (28), കോട്ടുളി വളപ്പില്‍ താഴം ഷാഖിഷ് കു മാര്‍ (കുമ്പാളി, 28) എന്നിവരെ യാണ് രണ്ടാം അഡീഷണല്‍ അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെ ങ്കില്‍ ആറുമാസം കൂടി തടവ നുഭവി ക്കണം.
2020ലാണ് കേസിനാസ്പദ മായ സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു പത്രി അത്യാഹിത വിഭാഗത്തി ന് സമീപത്തായിരുന്നു കവര്‍ ച്ച. നഗരത്തിലെ ഫ്രൂട്ട്‌സ് കച്ച വടക്കാരായ മുഹമ്മദ് നിഫാ ദ്, സര്‍ജു എന്നിവരെ മര്‍ദിച്ച് പണവും വിലകൂടിയ വാച്ചും സ്‌കൂട്ടറും കവരുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീ സാണ് കേസ് രജിസ്റ്റര്‍ ചെയ്ത ത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ റോബിന്‍സ് തോമ സ്, കലാറാണി ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




