
വളാഞ്ചേരി : മൊബൈൽ ഫോൺ ഷോപ്പിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകൾ മോഷ്ടിച്ച പ്രതിയെ മണിക്കുറുകൾക്കകം പൊക്കി വളാഞ്ചേരി പൊലീസ്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി രാകേഷ് ഷാ (23)ആണ് പിടിയിലായത്.
വളാഞ്ചേരിയിലെ വെൽടെക് എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. ഷോപ്പ് കുത്തിത്തുറന്നായിരുന്നു മോഷണം.
മോഷണം നടത്തുന്നതിനിടെ പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ മുഖം സ്ക്രീൻ ഷോട്ട് എടുത്ത് പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളെ കാണിക്കുകയും അവരിലൂടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. കസ്റ്റഡിയി ലെടുത്ത പ്രതിയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




