HIGHLIGHTS : Robbery at footwear shop: Ex-employee arrested
തിരൂര്‍: ഫൂട്ട് വെയര്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ മണിക്കൂറു കള്‍ക്കകം പിടികൂടി തിരൂര്‍ പൊലീസ്, തിരൂര്‍ പൂങ്ങോട്ടുകുളത്തെ സ്ഥാപനത്തില്‍ കഴി ഞ്ഞ ദിവസം പുലര്‍ച്ചെയാണ് പത്തുലക്ഷം രൂപയുടെ മോഷ ണം നടന്നത്. പ്രതിയായ കോ ലുപാലം സ്വദേശി കുറ്റിക്കാട്ടില്‍ നിസാമുദ്ദി (24)നെ തിരൂര്‍ പൊ ലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.
വെള്ളി രാവിലെ ഷോപ്പ് തുറക്കാന്‍ ജീവനക്കാര്‍ എത്തി യപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതിയെ തുടര്‍ന്ന് തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതി യെ തിരിച്ചറിഞ്ഞ് കോലൂപാലത്തുവച്ച് പിടികൂ ടുകയായിരുന്നു.

മോഷ്ടിച്ച പണം പ്രതിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. സ്ഥാപനത്തിലെ മുന്‍ ജീവനകാരനാണ് പ്രതിയെന്ന് പൊ ലിസ് പറഞ്ഞു. തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ പ്രദീപ് കുമാര്‍, സീനിയര്‍ സിപി കെ ക ഷിജിത്ത്, സിപിഒമാരായ ഉണ്ണി കുട്ടന്‍, ഹിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി യത്. ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു