Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയിൽ വഴിയോരകച്ചവട സമിതി പുന:സംഘടിപ്പിച്ചു 

HIGHLIGHTS : Roadside Trade Committee reorganized in Tirurangadi Municipality

തിരൂരങ്ങാടി നഗരസഭയിൽ  കച്ചവട പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നഗര വഴിയോര കച്ചവട സമിതി സ്ട്രീറ്റ് വെൻഡർസ് പ്രൊട്ടക്ഷൻ ഓഫ് ലൈവ്‌ലിഹുഡ് ആൻഡ് റെഗുലേഷൻ ഓഫ് സ്ട്രീറ്റ് വെൻഡിങ് ആക്ട് 2014 നിയമപ്രകാരം പുന:സംഘടിപ്പിച്ചു. ഇതിന്റെ  ഭാഗമായി വഴിയോരക്കച്ചവടസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും ഒമ്പതു പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
നഗരസഭയിലെ നഗര കച്ചവട സമിതിയുടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രഥമ യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു.അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അറിയിച്ചു.  വഴിയോര കച്ചവടക്കാരുടെ പുനരധിവാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മേഖലകൾ തിരിച്ച് കച്ചവടം ചെയ്യുന്നതിനും നഗരസഭ ലൈസൻസ് ഫീസ് അടച്ച് ലൈസൻസ് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. നിലവിലെ 121 കച്ചവടക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കിയതിന് ശേഷം പുതിയ വഴിയോര കച്ചവടക്കാരുടെ അപേക്ഷകൾപരിഗണിക്കുന്നതാണെന്നും   വഴിയോര കച്ചവട സമിതി ചെയർമാൻ  സി. എസ്‌ ഭാഗീരഥി അറിയിച്ചു.
 യോഗത്തിൽ നഗരസഭാ ചെയർമാൻ വൈസ് ചെയർപേഴ്സൺ സി.പി സുഹറാബി,  സ്ഥിരം സമിതി  ചെയർമാൻമാരായ  ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മയിൽ ,  ആരോഗ്യ മേധാവിയും സിറ്റി പ്രൊജക്ട് ഓഫീസറുമായ സുനിൽ റെയ്മണ്ട്, ജില്ലാ ടൗൺ പ്ലാനർ , തഹസിൽദാർ, വ്യാപാരിവ്യവസായി പ്രതിനിധി, വഴിയോര കച്ചവടക്കാരുടെ ഒൻപത് പ്രതിനിധികൾ , കനറാ ബാങ്ക് മാനേജർ തുടങ്ങിയവർ പങ്കെടുത്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!