Section

malabari-logo-mobile

കെട്ടിട ഉടമകള്‍ ഭൂമി വിട്ടുനല്‍കി; പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നാടുകാണി പാതയുടെനിര്‍മ്മാണം പുനരാരംഭിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ദീര്‍ഘ കാലമായി സ്ഥലമേറ്റെടുപ്പും ഒഴിപ്പിക്കലും മുടങ്ങിക്കിടന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പരപ്പനങ്ങാടി അഞ്ചപ്പുരയിലെ റോഡ് നവീകരണപ...

പരപ്പനങ്ങാടി: ദീര്‍ഘ കാലമായി സ്ഥലമേറ്റെടുപ്പും ഒഴിപ്പിക്കലും മുടങ്ങിക്കിടന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പരപ്പനങ്ങാടി അഞ്ചപ്പുരയിലെ റോഡ് നവീകരണപ്രവര്‍ത്തങ്ങള്‍ പുനരാരംഭിച്ചു. കെട്ടിട ഉടമകള്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് പരപ്പനങ്ങാടി നഗരത്തിലെ അഞ്ചപ്പുര ഭാഗത്തെ പണി പുനരാരംഭിച്ചത്. എംഎല്‍എ കെ പി എ മജീദുമായും സര്‍വകക്ഷി നേതാക്കളുമായും ഉടമകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനം. നാടുകാണി പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്.

ഏറെ തിരക്കേറിയ അഞ്ചപ്പുരയില്‍ 12 മീറ്റര്‍ വീതിയോടെയുള്ള റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാല്‍ ആസമയത്ത് വലിയ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും നിരവധി തവണ സര്‍വേ നടത്തുകയും ചെയ്തിരുന്നു. ചിലഭാഗത്ത് 12 മീറ്റര്‍ വീതി കിട്ടണമെങ്കില്‍ അക്വിസിഷന്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി മൂലം 2020 പത്താമാസത്തില്‍ ഈ പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചിരുന്നു, ഇതെതുടര്‍ന്ന് അക്വിസിഷന്‍ സാധ്യത അടയുകയും ചെയ്തു. എന്നാല്‍ ഡ്രൈനേജു പ്രവര്‍ത്തി പൂര്‍ത്തീകരിക്കാതെ റോഡ് നവീകരണം അസാധ്യമായതിനെ തുടര്‍ന്ന് എംഎല്‍എ കെ പി എ മജീദിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം വിളിക്കുകയും കെട്ടിട ഉടമകളോട് ചര്‍ച്ച നടത്തുകയുമായിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്ന് കെട്ടിട ഉമകള്‍ ഭൂമി വിട്ടുനല്‍കിയത്.

sameeksha-malabarinews

റീബില്‍ഡ് കേരളയുടെ ഭാഗമായി പരപ്പനങ്ങാടി കടലുണ്ടി പാതയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആവശ്യമായ അക്വിസിഷന്‍ പൂര്‍ത്തീകരിക്കാമെന്നും ധാരണയായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!