HIGHLIGHTS : Road safety awareness marathon organized
കോഴിക്കോട് :വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു.
‘റോഡിലെ സുരക്ഷ, ജീവന്‍ രക്ഷ’ എന്ന സന്ദേശവുമായി കോഴിക്കോട് ആര്‍ടിഒ യുടെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ഒരു മാസമായി നടക്കുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സമാപനം കൂടിയായി പരിപാടി.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ശനിയാഴ്ച രാവിലെ 6.30 ന് ആരംഭിച്ച മാരത്തണ്‍ കോഴിക്കോട് ബീച്ചില്‍ സമാപിച്ചു.
സമാപനം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാഹനം ഓടിക്കുമ്പോള്‍ അതിവേഗത്തില്‍ കുതിക്കാന്‍ ആവേശം തോന്നുമ്പോള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിട്ടുള്ളവരെ ഓര്‍ക്കണമെന്ന് മേയര്‍ ഓര്‍മിപ്പിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഉത്തരമേഖല ഐജി രാജ്പാല്‍ മീണ മുഖ്യപ്രഭാഷണം നടത്തി. സിനിമ താരങ്ങളായ ആസിഫ് അലി, അപര്‍ണ ഗോപിനാഥ്, സംവിധായകന്‍ ജീത്തു ജോസഫ് എന്നിവര്‍ മുഖ്യതിഥികളായി.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി വി എം ഷെരീഫ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സേതു ശിവശങ്കര്‍, സക്കീര്‍ ഹുസൈന്‍ മുല്ലവീട്ടില്‍, പ്രജിത്ത് ജയപാല്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ആര്‍ടിഒ പി എ നസീര്‍ സ്വാഗതവും ഡിസിപി അരുണ്‍ കെ പവിത്രന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു