പെരുമണ്ണ ക്ലാരി മൂച്ചിക്കലില്‍ സുരക്ഷാ വേലി സ്ഥാപിച്ചു

കോട്ടക്കല്‍: മലപ്പുറം-തിരൂര്‍ സംസ്ഥാനപാതയിലെ അപകട മേഖലയായ പണിക്കര്‍ പടിയ്ക്കും ക്ലാരി മൂച്ചിക്കലിനുമിടയിലുള്ള വയലിനോട് ചേര്‍ന്ന പ്രദേശത്ത് സുരക്ഷാവേലി സ്ഥാപിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍പ്പെടുന്ന പെരുമണ്ണ ക്ലാരി പഞ്ചായത്ത് പരിധിയിലെ പ്രദേശത്താണ് വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ സുരക്ഷാവേലി സ്ഥാപിച്ചത്.

വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് നടപടി. റോഡും അരികും തമ്മില്‍ അകലം കുറവായതിനാല്‍ വാഹനങ്ങള്‍ വളവ് തിരിഞ്ഞ് നിയന്ത്രണം വിട്ട് പ്രദേശത്തെ വയലിലേക്ക് മറിഞ്ഞ് അപകടങ്ങളുണ്ടായിരുന്നു. ഇതോടെ യാത്രക്കാരുടെ സുരക്ഷകണക്കിലെടുത്ത് പൊതുമരാമത്ത് അധികൃതര്‍ സുരക്ഷാവേലി സ്ഥാപിക്കുകയായിരുന്നു.

Related Articles