Section

malabari-logo-mobile

കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ റിക്രൂട്ട്‌മെന്റ്: ഇന്നുമുതല്‍ അപേക്ഷിക്കാം

HIGHLIGHTS : കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net മ...

കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.

പരിശീലനവും റിക്രൂട്ട്‌മെന്റും തികച്ചും സുതാര്യവും സൗജന്യവുമാണ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!