സരസ് വേദിയില്‍ ലാസ്യ നടനമാടി ആര്‍ എല്‍ വി രാമകൃഷ്ണന്‍

ചാലിശ്ശേരി: ലാസ്യ ഭാവത്തിന്റെ ചുവടുകളുമായി ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചാലിശ്ശേരിയുടെ മണ്ണില്‍ മോഹിനിയാട്ടത്തിന്റെ വശ്യത പകര്‍ന്നു. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സന്ധ്യയിലാണ് രാമകൃഷ്ണനും സംഘവും അരങ്ങില്‍ നൃത്ത ചാരുത പകര്‍ന്നത്.

മുലയംപറമ്പ് മൈതാനിയില്‍ ഒരുക്കിയ കൂറ്റന്‍ പന്തല്‍ ജനസാഗരമായി മാറി. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഇരിപ്പിടങ്ങള്‍ നിറഞ്ഞുകവിഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ രാമകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചത്.

സ്‌നേഹവും ഭക്തിയും വിരഹവും സമന്വയിപ്പിച്ച ഭാവങ്ങളോടെ..ഉറച്ച ചുവടുകളും കൃത്യമായ മുദ്രകളും…കലയ്ക്ക് വര്‍ണ്ണമില്ലെന്നും ലിംഗമില്ലെന്നും തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

സരസ് മേളയില്‍ രാമകൃഷ്ണന്റെ നൃത്തം കാണാന്‍ എത്തിയവരില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.ഒരു കലാകാരന് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമായും ചാലിശ്ശേരിയിലെ സാംസ്‌കാരിക രാവ് മാറി.മന്ത്രി എം.ബി രാജേഷ് ആര്‍ . എല്‍. വി രാമകൃഷ്ണനെ ആദരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top