റിയാദ് അന്താരാഷ്ട്ര പുസ്തകമേള; വായനയുടെ വസന്തമേളക്ക് നാളെ തുടക്കം; ഏറെ പ്രതീക്ഷയെന്ന് മലയാളി പ്രസാധകര്‍

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 32 രാജ്യങ്ങളില്‍ നിന്ന് 900ത്തിലേറെ പ്രസാധകരും ലക്ഷക്കണക്കിന് പുസ്തകങ്ങളുമാണ് പുസ്തകമേളയില്‍ അക്ഷരപ്രേമികളെ കാത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് പുസ്തകോത്സവത്തിന് തുടക്കം. ഒക്‌ടോബര്‍ എട്ടുവരെ 10 ദിവസം നീളുന്ന മേളയില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായി ധാരാളം പ്രസാധകര്‍ സ്വന്തം സ്റ്റാളുകളുമായി അണിനിരക്കും. കേരളത്തില്‍നിന്ന് ഡി.സി, ഹരിതം, പൂര്‍ണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. എല്ലാദിവസവും രാവിലെ 11 മുതല്‍ അര്‍ധരാത്രി 12വരെയാണ് മേള. ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എ ന്‍.പി. ഹാഫിസ് മുഹമ്മദ്, എം.കെ. മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ മേളക്ക് എത്തുന്നുണ്ട്.

കൂടാതെ നിരവധി എഴുത്തുകാര്‍ മേളക്ക് എത്തുമെന്ന് പ്രസാധകരും സംഘാടകരും പറയുന്നു. റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, സബീന എം. സാലി, നിഖില സമീര്‍, കാമര്‍ ബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രവാസി വായനക്കാര്‍ക്ക് മുന്നി ല്‍ വ്യാഴാഴ്ച മുതല്‍ തുറന്നിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ടാവും. ചിന്ത, പ്രഭാത്, ടു ഹോണ്‍സ്, ഹാപ്പ ര്‍ കോളിന്‍സ് തുടങ്ങിയ പബ്ലിഷിങ് ഹൗ സുകളുടെ പുസ്തകങ്ങള്‍ ഈ സ്റ്റാളുക ളില്‍ ലഭിക്കും.മലയാളം പബ്ലിഷേഴ്‌സ് അസോസിയേഷനായ ‘പുസ്തക’ത്തിന്റെ കൂട്ടായ്മയിലാ ണ് മൂന്ന് പ്രസാധകര്‍ മേളയിലെത്തുന്നത്. പൂര്‍ണ പബ്ലിക്കേഷന്‍സ് എം.ഡി എന്‍. ഇ. മനോഹര്‍, ഹരിതം ബുക്‌സ് എം.ഡി പ്ര താപന്‍ തായാട്ട്, ഒലിവ് പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ്, സീഫോ ര്‍ ബുക്‌സ് പ്രതിനിധി ഷക്കീം ചെറുപ്പ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സം ബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top