റിയാദില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

images (1) copyറിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വെങ്ങാട് സ്വദേശി പുതുപറമ്പില്‍ ആലിക്കുട്ടിയുടെ മകന്‍ ഷിഹാബുദ്ദീന്‍ (30) ആണ് മരിച്ചത്.

ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍ പ്പെട്ടത്. ഷിഹാബുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിലിടിക്കുകയായിരുന്നു.

ആറ് വര്‍ഷമായി ഷിഹാബുദ്ദീന്‍ റിയാദില്‍ ജോലി ചെയ്ത് വയരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്ന് പോയത്. ഭാര്യ ഫസീല.

 

Share news
error: Content is protected !!
Scroll to Top