വള്ളിക്കുന്ന്: അരിയല്ലൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. തിരൂര്‍ കന്മനം സ്വദേശി ചെനക്കപറമ്പില്‍ പരമേശ്വരന്റെ മകന്‍ റിജുമോനാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഉച്ചക്ക് 2.45 ഓടെ അരിയല്ലൂര്‍ വളവിനും എം വി ഹയര്‍ സെക്കണ്ടറി സ്‌കൂളിനുമിടയിലാണ് സംഭവം കോഴിക്കോട് നിന്നും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും വള്ളിക്കുന്ന് ഭാഗത്തേക്ക് വന്നിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അച്ഛന്‍: പരേതനായ പരമേശ്വരന്‍
അമ്മ: സുഭദ്ര
ഭാര്യ: പ്രബിഷ
മക്കള്‍: വൈഗ, സമുദ്ര, അദ്രി
സഹോദരങ്ങള്‍: ഷാജി, ബൈജു, ബിന്ദു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



