അമിത വണ്ണത്തെ ചൊല്ലി പരിഹാസം; പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു

അമിത വണ്ണത്തെ ചൊല്ലി പരിഹസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥി സഹപാഠിയെ കൊലപ്പെടുത്തി. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം.

കുറ്റാരോപിതനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കുട്ടിയോട് കളിയാക്കല്‍ നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസം തുടര്‍ന്നു. പരിഹാസം പതിവായപ്പോള്‍ പരാതിപ്പെട്ടെന്നും അധ്യാപകന്‍ താക്കീത് ചെയ്‌തെങ്കിലും ഉപദ്രവം തുടര്‍ന്നെന്നും വിദ്യാര്‍ഥി മൊഴി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയായ കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.

 

 

Share news
error: Content is protected !!
Scroll to Top