റംസാൻ സ്പെഷ്യൽ – റൈസ് ഖീര്‍

ആവശ്യമായ ചേരുവകള്‍:-

ബസ്മതി അരി- ഒരു കപ്പ്
നെയ്യ്- ഒരു ചെറിയ സ്പൂണ്‍
പാല്‍- ആറു കപ്പ്
പഞ്ചസാര -ഒന്നരക്കപ്പ്
കുങ്കുമപ്പൂവ്- ഒരു നുള്ള്, രണ്ടു വലിയ സ്പൂണ്‍ റോസ് വാട്ടറില്‍ അലിയിച്ചത് ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍

ബദാം – 12 എണ്ണം ചൂടുവെള്ളത്തിലിട്ട് ഉടന്‍ തന്നെ തണുത്ത വെള്ളത്തിലിട്ടു തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം:-

ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം.

നെയ്യ് ചൂടാക്കി അരി ചേര്‍ത്തു വഴറ്റുക. ബ്രൗണ്‍ നിറം ആകരുത്. ഇതിലേക്കു തിളപ്പിച്ച പാല്‍ ചേര്‍ത്തിളക്കി അരി വേവിക്കുക. പാല്‍ പകുതിയായി വറ്റുമ്പോള്‍ പഞ്ചസാര, കുങ്കുമപ്പൂവ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കണം. ഇടയ്ക്ക് തവിയുടെ പിന്‍ഭാഗം കൊണ്ട് അരി മെല്ലേ ഉടച്ചു കൊടുക്കണം.

ഇതിലേക്കു ബദാമും ചേര്‍ത്തിളക്കി വാങ്ങി ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു വിളമ്പുക.

Share news
error: Content is protected !!
Scroll to Top