വയനാട് വാഹനാപകടത്തിൽ 3 മരണം

വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത ( 62 ), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകന്‍ ആരവ് (3) നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും, കോഴിക്കോട് ബാലുശേരിയില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം
പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

 

Share news
error: Content is protected !!
Scroll to Top