അരിവറ്റിച്ചത് ഉണ്ടാക്കി നോക്കു… സൂപ്പര്‍ ടേസ്റ്റാണ്

ആവശ്യമുള്ള ചേരുവകള്‍
അരി- അരക്കപ്പ്
ശര്‍ക്കര- മുക്കാല്‍ കപ്പ്(പൊടിച്ചത്)
ഏലക്ക-3 എണ്ണം
ചെറിയ ജീരകം-മൂന്ന് നുള്ള്
ചുക്ക്‌പൊടി-മൂന്ന് നുള്ള്
ഉപ്പ്- ഒരുനുള്ള്
തേങ്ങ-അരക്കപ്പ്
നെയ്യ്- മൂന്ന് സ്പൂണ്‍

തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി കുക്കറിലോ പാത്രത്തിലോ ഇട്ട് നന്നായി വേവിച്ച് എടുക്കു. (ചോറുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏത് അരിവേണമെങ്കിലും എടുക്കാം). ഒരുപാന്‍ അടുപ്പില്‍വെച്ച് അതിലേക്ക് ശര്‍ക്കര പൊടിച്ചതിട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി ലയിപ്പിച്ച് എടുക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചത്, ചെറിയ ജീരകം,ചുക്ക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി അതിലേക്ക് ചിരകിയ തേങ്ങയും ചേര്‍ത്ത് ഇളക്കുക. ഇതൊന്ന് നന്നായി തിളച്ച് വരുമ്പോള്‍ വെള്ളം വാര്‍ത്തുകളഞ്ഞ ചോറ് ഇതിലേക്കിട്ട് തുടര്‍ച്ചയായി ഇളക്കുക. ഇളക്കുന്ന സമയം കുറച്ച് കുറച്ച് നെയ് ചേര്‍ത്ത് ഇളക്കുക. നന്നായി കുറുകി പാനില്‍ നിന്ന് വിട്ടുവരുന്ന പാകമാകുമ്പോള്‍ ഇറക്കി വെക്കാം. വളരെ രുചികരമായ ഒരു നാടന്‍ വിഭവമാണ് ഇത്.

Share news
error: Content is protected !!
Scroll to Top