ലൈക്കടിച്ചാല്‍ പ്രതിഫലം; തട്ടിപ്പുസംഘത്തിലെ 2 പേര്‍ പിടിയില്‍

HIGHLIGHTS : Rewards for likes; 2 members of the fraud gang arrested

കൊച്ചി: പരസ്യം ലൈക്ക് ചെയ്താല്‍ പ്രതിഫലം നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയ കേസിലെ കുട്ടുപ്രതികള്‍ പിടി യില്‍. പൊന്നാനി നെരിപ്പറമ്പ് പാ റക്കല്‍വീട്ടില്‍ ഷിഹാബ് (27), ചങ്ങരംകുളം ‘ശ്രീലക്ഷ്മി’യില്‍ ഗോപിനാഥ് (60) എന്നിവരെയാ ണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗാള്‍ സ്വദേശി ചേതന്‍ബലുചിയയാണ് മുഖ്യപ്രതി. ഇയാള്‍ പി ടിയിലായിട്ടില്ല. ആദ്യം ഇന്‍സ്റ്റഗ്രാം വഴി പരസ്യം നല്‍കി ലിങ്കുകള്‍
അയക്കും. പരസ്യത്തില്‍ ലൈക്ക ടിക്കുന്നവര്‍ക്ക് ആദ്യം ചെറിയ പ്രതിഫലം നല്‍കും. കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ നിക്ഷേപം ആവശ്യപ്പെടും.

sameeksha-malabarinews

ഇത്തരത്തില്‍ നി ക്ഷേപിക്കുന്ന തുക തട്ടിപ്പുസംഘം കൈക്കലാക്കും. സമാഹരിക്കുന്ന തുക ഷിഹാബിന്റെയും ഗോപിനാ ഥിന്റെയും അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിക്കും. തട്ടിപ്പുവിഹിതമെടു ത്തശേഷം മുഖ്യപ്രതിക്ക് കൈമാറു ന്നതായിരുന്നു രീതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!