ആക്രി പെറുക്കാനെത്തി കവര്‍ച്ച: മലപ്പുറം സ്വദേശി പിടിയില്‍

പറവൂര്‍: വയോധികര്‍ തനിച്ചുതാമസിക്കുന്ന വീട്ടില്‍ ആക്രി പെറുക്കാനെന്ന വ്യാജേന അതിക്രമിച്ചുകയറി മാല മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. കോതപറമ്പ് ജമീല ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലപ്പുറം ഏറാംതോട് വലമ്പൂര്‍ ചേറാട്ടുപള്ളത്ത് അജിത്തിനെ (31) വടക്കേക്കര പൊലീസാണ് പിടികൂടിയത്.

ജൂലൈ 12ന് ചേന്ദമംഗലം കരിപ്പായിക്കടവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 82 വയസ്സുകാരന്റെ സ്വര്‍ണമാല അജിത് പൊട്ടിച്ചെടുത്തു. ആഗസ്ത് 21ന് മുണ്ടുരുത്തിയില്‍ 76 വയസ്സു കാരിയെ തള്ളിവീഴ്ത്തി ആഭരണം കവര്‍ന്നു. ചേന്ദമംഗലം മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ വയോധി കര്‍ തനിച്ചുതാമസിക്കുന്ന വീടുകള്‍ കണ്ടുവച്ചശേഷമാണ് കവര്‍ച്ച നടത്തിയത്. ഇയാള്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയുടെ മുന്‍വശത്തെയും വശങ്ങളിലെയും നമ്പറുകള്‍ ചുരണ്ടിമാറ്റിയിരുന്നു.

ഓട്ടോ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊടുങ്ങല്ലൂരി ല്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ് തത്. ആഭരണങ്ങള്‍ പെരിന്തല്‍മ ണ്ണയിലെ ജ്വല്ലറിയില്‍ വിറ്റു. ഓട്ടോയും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ആഭര ണങ്ങളില്‍ പലതും ഉരുക്കിയ നി ലയിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജുവിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top