റിവഞ്ച് ഫാമിലി ഡ്രാമ ‘ടോബി’ സെപ്റ്റംബര്‍ 22 നു തിയേറ്ററുകളിലേക്ക്

നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘ടോബി’. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്റ്റംബര്‍ 22 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോര്‍ണാഡ്, ചൈത്ര ജെ ആചാര്‍,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ടോബിയുടെ സംഗീതമൊരുക്കിയത് മിഥുന്‍ മുകുന്ദനും ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീണ്‍ ശ്രിയാനും നിതിന്‍ ഷെട്ടിയും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അര്‍ഷാദ് നക്കോത്ത്, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, 5.1 മിക്‌സ് അരവിന്ദ് മേനോന്‍, ആക്ഷന്‍ രാജശേഖരന്‍, അര്‍ജുന്‍ രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാമില്‍ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മലയാളത്തിന്റെ ഡബ്ബിങ് കോഓര്‍ഡിനേറ്റര്‍ സതീഷ് മുതുകുളമാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top