മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് രേവതി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സംവിധായിക എന്ന നിലയിലും ശ്രദ്ധനേടിയ വ്യക്തിയാണ് രേവതി. ഇപ്പോള്‍ ബോളുവുഡ് താരം കാജോളിനെ നായികയാക്കി പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ് താരം.
So happy to announce my next film with the super awesome Revathi directing me.. called ‘The Last Hurrah’. A heartwarming story that made me instantly say YES!
Can I hear a “Yipppeee” please?#AshaRevathy @isinghsuraj @Shra2309 @priyankvjain @arorasammeer pic.twitter.com/SBc41Ut9A9— Kajol (@itsKajolD) October 7, 2021
2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചര്‍ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
കജോളിനെ നായികയാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന്റെ പേര്. കജോള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
”രേവതി എന്നെ വെച്ചു സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന്റെ പേര്. എന്നെക്കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളിപ്പിച്ച, ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്”, കജോള്‍ കുറിച്ചു.
ലാസ്റ്റ് ഹുറേയിലെ സുജാതയുടെ യാത്ര തന്റെ ഹൃദയത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഇത് ആപേക്ഷികം മാത്രമല്ല, പ്രചോദനകരവുമാണ്. സുരാജും ശ്രദ്ധയും ഞാനും ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഞങ്ങളുടെ മനസ്സില്‍ ആദ്യം വന്നത് കാജോള്‍ ആയിരുന്നു.
അവളുടെ ഊര്‍ജ്ജസ്വലമായ കണ്ണുകളും മനോഹരമായ പുഞ്ചിരിയും എന്തും സാധ്യമാണെന്ന് വിശ്വസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ഈ സിനിമയില്‍ കജോളിനൊപ്പം ഭാഗമാകുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്, രേവതി പറഞ്ഞു.
യഥാര്‍ഥ കഥയേയും കഥാപാത്രങ്ങളെയും ആസ്പദമാക്കി, ‘സുജാത’ എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. സമീര്‍ അറോറയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.




