ഹൈദരാബാദ് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച എ.രേവന്ത് റെഡ്ഡിയെ തെലങ്കാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കുമെന്ന്
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറയിച്ചു. ഉപമുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാളെ തീരുമാനം ഉണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകന്‍ ഡി. കെ. ശിവകുമാര്‍, എഐസിസി
നിരീക്ഷകന്‍ മാണിക് റാവു താക്കറെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെലങ്കാനയില്‍ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎല്‍എമാര്‍ ഓരോരുത്തരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്തിനു ഭൂരിപക്ഷം ലഭിച്ചത്.
മുതിര്‍ന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാര്‍ക, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



