തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ് റിട്ട. എസ്‌ഐയ്ക്ക് ദാരുണാന്ത്യം

ഇടുക്കി തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റിട്ടയേഡ് എസ്‌ഐ പുറപ്പുഴ സ്വദേശി ചന്ദ്രന്‍ (62) ാണ് മരിച്ചത്.

തൊടുപുഴ – ഇടുക്കി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം.

ട്രാഫിക്ക് ബ്ലോക്കിനിടയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് വീഴുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top