റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു;ആശങ്കയിലായി റേഷന്‍ വ്യാപാരികള്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകള്‍ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഉത്തരവിറക്കി.
മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍നിന്ന് വാങ്ങാം.

അതെസമയം ഈ ഉത്തരവ് നടപ്പിലാവുന്നതോടെ റേഷന്‍ വിതരണ മേഖവലയെ മൊത്തത്തില്‍തകര്‍ക്കുമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. മണ്ണെണ്ണ ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്കയും റേഷന്‍ വ്യാപാരികള്‍ക്കുണ്ട്. റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് റേഷന്‍ വ്യാപാരികള്‍. പല ജില്ലകളിലും സമീപത്തൊന്നും മണ്ണെണ്ണ ഡിപ്പോകള്‍ ഇല്ലാത്തതും കുറഞ്ഞ മണ്ണെണ്ണ കൂടൂതല്‍ പണം ചിലവഴിച്ച് ദൂരങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടി വരുമെന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top