മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് ഇടക്കാല ജാമ്യം

ദില്ലി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രിം കോടതിയുടേതാണ് വിധി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിശാല ബെഞ്ച് അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പി.എം.എല്‍.എയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാള്‍ തടവില്‍കഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയില്‍വ്യക്തമാക്കി. കെജ്രിവാള്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.ജൂലൈ 17ാം തീയതിയായിരിക്കും കെജ്രിവാളിനെതിരായ കേസ് ഹൈക്കോടതി പരിഗണിക്കുക.

നേരത്തെ മെയ് 10ാം തീയതിയും അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്, ഫയലുകളില്‍ ഒപ്പിടരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയായിരുന്നു അന്ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

 

Share news
error: Content is protected !!
Scroll to Top