റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് പ്രവേശനം; അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2024-25 അധ്യയന വര്‍ഷത്തിലെ 5, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം (എസ്.സി., എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മാത്രം) ജനുവരി 29 മുതല്‍ ഫെബ്രുവരി 29 വരെ 14 ജില്ലകളിലായി നടത്തുന്നു. നിലവില്‍ 4, 10 ക്ലാസുകളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം മൂന്ന് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം എത്തിച്ചേരേണ്ടതാണ്. കൂടാതെ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേയ്ക്കും സെലക്ഷന്‍ നടത്തുന്നതാണ്. 5, 6, 7 ക്ലാസുകളിലെ സെലക്ഷന്‍ ട്രയല്‍ ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. സെലക്ഷന്‍ ട്രയല്‍ നടത്തുന്ന തീയതിയും സ്ഥലവും സമയവും ചുവടെ പറയുന്ന പ്രകാരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447111553 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കാസര്‍കോട് (29012024 9.00 AM) ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ബന്തടുക്ക, കാസര്‍കോഡ്, കണ്ണൂര്‍ (30012024 9.00 AM) പോലീസ് പരേഡ് ഗ്രൗണ്ട്, കണ്ണൂര്‍, കോഴിക്കോട് (31012024 9.00 AM) ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്, കോഴിക്കോട്, വയനാട് (01022024 9.00 AM) സെന്റ് മേരീസ് കോളജ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, മലപ്പുറം (02022024 9.00 AM) വി.എം.സി.എച്ച്.എസ് വണ്ടൂര്‍, മലപ്പുറം, പാലക്കാട് (03022024 9.00 AM) വിക്ടോറിയ കോളേജ്, പാലക്കാട്, തൃശ്ശൂര്‍ (05022024 9.00 AM) സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശ്ശൂര്‍, എറണാകുളം (06022024 9.00 അങ) മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം, ആലപ്പുഴ (07022024 9.00 അങ) എസ്.ഡി.വി.എച്ച്.എസ്.എസ്, ആലപ്പുഴ, കോട്ടയം (08022024 9.00 AM) മുന്‍സിപ്പല്‍ സ്റ്റേഡിയം, പാല, കോട്ടയം, ഇടുക്കി (09022024 9.00 AM) സെന്റ് ജോര്‍ജ്എച്ച്.എസ്.എസ്. ചെറുതോണി, ഇടുക്കി, പത്തനംതിട്ട (27022024 9.00 AM) മുന്‍സിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട, കൊല്ലം (28022024 9.00 AM) എസ്.എന്‍ കോളേജ് ഫോര്‍ മെന്‍, കൊല്ലം, തിരുവനന്തപുരം (29022024 9.00 AM) ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വെള്ളയാണി.

 

 

Share news
error: Content is protected !!
Scroll to Top