ബ്രെഡ്ക്രംബ്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഘുഭക്ഷണങ്ങള്‍ രുചികരം മാത്രമല്ല, മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാനും സാധിക്കുന്നു. വീട്ടില്‍ എങ്ങനെ ഒരു മികച്ച ബ്രെഡ്ക്രംബ്‌സ് തയ്യാറാക്കാം എന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
പുതിയ ബ്രെഡിന്റെ കഷ്ണങ്ങള്‍ എടുക്കുക. ഒന്നുകില്‍ സാന്‍ഡ്വിച്ച് ബ്രെഡ് അല്ലെങ്കില്‍ മില്‍ക്ക് ബ്രെഡ് എടുക്കാം. ശേഷം കഷ്ണങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെക്കാതെ ഒരു ബേക്കിംഗ് ട്രേയില്‍ വയ്ക്കുക. കുറച്ച് മിനിറ്റ് ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസ്
വരെ ചൂടാക്കുക, തുടര്‍ന്ന് ട്രേ പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് മാറ്റുക.ബ്രെഡ് കഷ്ണങ്ങള്‍ ക്രിസ്പിയും ടോസ്റ്റിയും ആകുന്നതുവരെ 15 മിനിറ്റ് ബേക്ക് ചെയ്യുക.അതിനുശേഷം, ബ്രെഡ് പുറത്തെടുക്കുക, കുറച്ച് നേരം തണുത്തതിന് ശേഷം ഒന്നു പൊടിച്ചെടുക്കുക.ശേഷം ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കുക.




